Don't miss

ദുബായ് സമ്മര്‍ സെയില്‍ ജൂണ്‍ 22 മുതൽ; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് 90% വരെ ഡിസ്‌കൗണ്ട്

By on June 1, 2018

ന്യൂഏജ് ന്യൂസ്

ദുബായ്: ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാനായി ദുബായ് സമ്മര്‍ സെയില്‍ ഉടന്‍ ആരംഭിക്കും. ആറാഴ്ച നീണ്ടു നില്‍ക്കുന്ന സമ്മര്‍ സെയില്‍ ജൂണ്‍ 22ന് തുടങ്ങി ആഗസ്റ്റ് 4ന് അവസാനിക്കും. സാധനങ്ങള്‍ക്ക് 90% വരെ സമ്മര്‍ സെയിലില്‍ ഡിസ്‌കൗണ്ട് ലഭിക്കും. ആദ്യ ദിവസം 12മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മെഗാ ഓപ്പണിങ് സെയില്‍ നടക്കും.

ആറാഴ്ച നീണ്ടു നിക്കുന്ന സമ്മര്‍ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് 25-75% വരെ ഡിസ്‌കൗണ്ട് ലഭിക്കും. സമ്മര്‍ ഫെസ്റിവലിന്റെ 12 മണിക്കൂര്‍ സെയിലില്‍ 25-90 വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വിലപേശി സാധനങ്ങള്‍ വാങ്ങാനാകും. ജൂണ്‍ 23ന് ആരംഭിക്കുന്ന ഡേ ഓഫ് ദി ഡീലില്‍ ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയമായ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനാകും.

Follow Us