Don't miss

തെന്നിന്ത്യയിൽ വീണ്ടും താമര, കർണാടകയിൽ ബിജെപിക്ക് കേവലഭൂരിപക്ഷം

By on May 15, 2018

രാജ്യത്ത് ബിജെപി ഭരണം 21സംസ്ഥാനങ്ങളിൽ, കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം

ബെംഗളൂരു: കർണാടകയിൽ ബിജെപി ഗംഭീര വിജയത്തിലേക്ക്. 2013 നേക്കാൾ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയാണ് ബിജെപി കർണാടകയിൽ ഭരണം പിടിച്ചത്. കേവലഭൂരിപക്ഷത്തിനു വേണ്ട 113 സീറ്റുകൾ ഉറപ്പാക്കി മുന്നേറുന്ന ബിജെപിക്ക് വേണ്ടിവന്നാൽ ജെഡിഎസുമായി ചേർന്നും ഭരണമുറപ്പിക്കാനുള്ള സാഹചര്യം മുന്നിലുണ്ട്. അതെ സമയം ബിജെപി ഒറ്റയ്ക്കു ഭരണം പിടിച്ചതോടെ കിങ് മേക്കറാകുമെന്ന് കരുതപ്പെട്ടിരുന്ന ജെഡിഎസിന് വലിയ റോളില്ല എന്നതാണ് സത്യം.

ആകെയുള്ള 224 മണ്ഡലങ്ങളിൽ 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപി (117), കോൺഗ്രസ് (63), ജെഡിഎസ് (40), മറ്റുള്ളവർ (2) എന്നിങ്ങനെയാണ് (വിജയം/ലീഡ്) നില.

അതേസമയം, മികച്ച വിജയം പ്രതീക്ഷിച്ച കോൺഗ്രസ് സംസ്ഥാനത്ത് തകർന്നടിഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ അമ്പതോളം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വീണ്ടും അധികാരം പിടിക്കാമെന്ന് കരുതിയ കോൺഗ്രസിന് സിദ്ധരാമയ്യയുടെ ചാമുണ്ഡേശ്വരിയിലെ കനത്ത പരാജയം ഇരുട്ടടിയായി.

കർണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോൺഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്കും കുറഞ്ഞു.

Follow Us