Don't miss

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ബഡായി ബംഗ്ലാവ്’ അവസാനിക്കുന്നു; റേറ്റിംഗ് ചാർട്ടുകളിൽ മുൻപന്തിയിലായിരുന്ന പരിപാടി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത് രമേശ് പിഷാരടി

By on May 28, 2018

ന്യൂഏജ് ന്യൂസ്

അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ബഡായി ബംഗ്ലാവ് അവസാനിക്കുന്നു. രമേഷ് പിഷാരടി ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തു വിട്ടത്. പരിപാടിയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷരുടെ മനസില്‍ ഇടംനേടിരുന്നു.

നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേയ്റ്റിങ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു. എന്നാല്‍ പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഡാരടി തന്നെയാണ് പുറത്തുവിട്ടത്.

സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ഒന്നു രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ബഡായി ബംഗ്ലാവ് അവസാനിക്കുകയാണ് എന്നു പിഷാരാടി അറിച്ചു.
പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

പ്രിയമുള്ളവരെ….????
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു ??….
ഡയാന സില്‍വേര്‍സ്റ്റര്‍ , മുകേഷേട്ടന്‍,എം.ആര്‍.രാജന്‍ സാര്‍ ,പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു …

സിനിമാല,
കോമഡി ഷോ,
കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിന്‍സ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്സ്,
ബഡായി ബംഗ്ളാവ്,
മുപ്പതോളം താര നിശകള്‍ …
ഇങ്ങനെ ചെറുതും വലുതുമായി 15 വര്‍ഷങ്ങള്‍ കൊണ്ട് 1500 ഓളം എപ്പിസോഡുകള്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….

ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് …
ആ സത്യം
ആ ശക്തി ??നിങ്ങളാണ് ….
എപ്പോഴും ഒപ്പം നില്‍ക്കുന്ന പ്രേക്ഷകരായ നിങ്ങള്‍ക്കും നന്ദി…

പ്രിയമുള്ളവരെ….😀😀😀😀സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’…

Posted by Ramesh Pisharody on Sunday, May 27, 2018

Follow Us