Don't miss

ജീവനക്കാരുടെ എണ്ണത്തില്‍ 2.34 ശതമാനം കുറവെന്ന് റിപ്പോർട്ട്; ഒരു വർഷത്തിനുള്ളിൽ 10,000ൽ അധികം പേരെ നിയമിക്കാനൊരുങ്ങി എസ് ബി ഐ

By on May 23, 2018

ന്യൂഏജ് ന്യൂസ്

അടുത്ത വര്‍ഷം മാര്‍ച്ചിന് മുന്‍പായി പുതുതായി 10,300 ജീവനക്കാരെ നിയമിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [എസ് . ബി ഐ ] തയ്യാറെടുക്കുന്നു. 2000 പ്രൊബേഷനറി ഓഫീസര്‍മാരെയും 8300 ക്ലെറിക്കല്‍ ജീവനക്കാരെയുമായിരിക്കും നിയമിക്കുക. ഇതില്‍ 1100 പേര്‍ എസ് സി / എസ് ടി വിഭാഗത്തില്‍ നിന്നായിരിക്കും. മൊത്തം റിട്ടയര്‍ ചെയ്യുന്നവരില്‍ 75 ശതമാനം മാത്രമാണ് പുതുതായി നിയമിക്കുക എന്ന് ബാങ്കിന്റെ കോര്‍പറേറ്റ് ഡെവലപ്മെന്റ് ഓഫിസര്‍ പ്രശാന്ത് കുമാറിനെ ഉദ്ധരിച്ച്‌ ദേശിയ മാധ്യമമായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

2018 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം മൊത്തം 264,041 ജീവനക്കാരാണ് എസ് ബി ഐയില്‍ ഉള്ളത്. 12,000 ജീവനക്കാര്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞു. അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിച്ചപ്പോള്‍ 3569 പേര്‍ സ്വയം പിരിഞ്ഞു. ജീവനക്കാരുടെ എണ്ണത്തില്‍ 2 .34 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ ആനുകൂല്യ ഇനത്തില്‍ 35,411 കോടി രൂപ ചെലവഴിച്ചു. തൊട്ടു തലേ സാമ്ബത്തിക വര്‍ഷം ഇത് 35,691 കോടി ആയിരുന്നു. ജീവനക്കാരുടെ പരിശീലന പദ്ധതി അടിമുടി അഴിച്ചു പണിയാനുള്ള ഒരുക്കത്തിലാണ് എസ് ബി ഐ.

Follow Us