Don't miss

ചൈനയുമായുള്ള വ്യാപാര കരാറില്‍ അതൃപ്തി പരസ്യമാക്കി അമേരിക്ക

By on May 23, 2018

ന്യൂഏജ് ന്യൂസ്

വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിലെ അതൃപ്തി പരസ്യമാക്കി അമേരിക്ക. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂണ്‍.ജെ.ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ട്രംപ് ഇക്കാര്യം തുറന്ന് പറഞ്ഞത്. “ചൈനയുമായുള്ള വ്യാപാര കരാറില്‍ സംതൃപ്തനല്ല, പക്ഷേ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്”- ഇതായിരുന്നു ട്രംപിന്‍റെ വാക്കുകള്‍.

ചൈനീസ് ടെലികോം ഭീമന്‍ ഇസഡ്.ടി.ഇയുമായുള്ള കരാറാണ് ട്രംപിന്‍റെ അതൃപ്തി ഏറ്റുവാങ്ങിയത്. കമ്പനി പിഴയടക്കണമെന്നും മാനേജ്മെന്‍റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നുമാണ് ട്രംപിന്‍റെ ആവശ്യം. ഇതിന്‍റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വിഷയം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Follow Us