Don't miss

കർണാടക എംഎൽഎ-മാർക്കുള്ള ‘റിസോർട്ട് പാക്കേജു’മായി കേരള ടൂറിസത്തിന്റെ ‘മാസ് ക്യാംപെയിൻ’

By on May 15, 2018

“കർണാടകയിൽ രാഷ്ട്രീയച്ചൂട് അതിന്റെ പാരമ്യത്തിലായിരിക്കെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും സുന്ദരവുമായ റിസോർട്ടുകളിൽ വിശ്രമിക്കാൻ എല്ലാ എംഎൽഎമാരെയും ക്ഷണിക്കുന്നു”.

തിരുവനന്തപുരം∙ തൂക്കുസഭ നിലവിൽ വന്ന കർണാടകയിൽ എംഎൽഎമാരെ ചാക്കിലാക്കി ഭരണം പിടിക്കാൻ ബിജെപിയും കോൺഗ്രസിനും ശ്രമം നടത്തുന്നതിനിടെ, രസകരമായ ‘ട്വിറ്റർ ട്രോൾ’ ക്യാംപെയിനുമായി കേരള വിനോദസഞ്ചാര വകുപ്പ്. കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നു കോൺഗ്രസ്–ജെഡിയു സഖ്യവും ഇതു തകർക്കുമെന്നു ബിജെപിയും പ്രഖ്യാപിച്ചതോടെയാണ് കേരളത്തിന്റെ വക ‘രാഷ്ട്രീയ ട്രോൾ’. രാഷ്ട്രീയ പിടിവലി തുടരുമെന്ന് ഉറപ്പായതോടെ, എംഎൽഎമാരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ക്ഷണിച്ചുകൊണ്ട് വിനോദസഞ്ചാര വകുപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പ് തരംഗമായി.

കർണാടകയിൽ രാഷ്ട്രീയച്ചൂട് അതിന്റെ പാരമ്യത്തിലായിരിക്കെ നിൽക്കെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും സുന്ദരവുമായ റിസോർട്ടുകളിൽ താമസിക്കാനാണു കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയുള്ള ക്ഷണം. കുറിപ്പിനൊപ്പം കേരളത്തിന്റെ മനോഹരമായൊരു കായൽ ചിത്രവും ട്വീറ്റിലുണ്ട്.

എംഎൽഎമാരെ എതിർപക്ഷം ചാക്കിട്ടുപിടിക്കുന്നതു തടയാൻ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലെ റിസോർട്ടുകളിലേക്കു മാറ്റുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവായ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ക്ഷണമെത്തിയത്. ട്വീറ്റ് നിമിഷങ്ങൾക്കകം വൈറലായിക്കഴിഞ്ഞു.

Follow Us