Don't miss

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ 705% വര്‍ധന

By on May 31, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ അഞ്ചു ശതമാനം വര്‍ധന. ഏപ്രിലില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതി 20,548 കോടിയായി ഉയര്‍ന്നു. പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സ്‌പെഷ്യല്‍ എക്കണോമിക്കല്‍ സോണ്‍-സെസ്‌) നിന്നുള്ള കയറ്റുമതിയുടെ വളര്‍ച്ചയില്‍ ഏപ്രിലില്‍ 705 ശതമാനം വര്‍ധനവോടെ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല മുന്നിലെത്തി.
പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും കയറ്റുമതി അധിഷ്‌ഠിത യൂണിറ്റുകള്‍ക്കുമായുള്ള എക്‌സ്‌പോര്‍ട്ട്‌ പ്രമോഷന്‍ കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ്‌ കൊച്ചിയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കാണിക്കുന്നത്‌.
പുതിയ സര്‍ക്കാര്‍ നയങ്ങള്‍ നിര്‍മാണ, സേവന മേഖലകള്‍ക്ക്‌ ആരോഗ്യകരമായ വളര്‍ച്ച നേടാന്‍ സഹായകമായിട്ടുണ്ടെന്ന്‌ കൗണ്‍സില്‍ ഒഫീഷിയേറ്റിങ്‌ ചെയര്‍മാന്‍ ഡോ. വിനയ്‌ ശര്‍മ പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ രാജ്യത്തെ 204 പ്രത്യേക സാമ്പത്തിക മേഖലകളില്‍ 18 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്‌.

Follow Us