Don't miss

കേരളത്തിന്റെ ഐടി വരുമാനത്തിൽ 18% വളർച്ച

By on June 12, 2018

കൊച്ചി: കേരളത്തിലെ ഐടി വ്യവസായത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം 18% വളർച്ച. സർക്കാർ ഐടി പാർക്കുകളിലേയും പുറത്തുള്ള സ്വകാര്യ ഐടി കമ്പനികളിലേയും കയറ്റുമതി കണക്കനുസരിച്ച് 12,000 കോടിയാണ് കേരളത്തിന്റെ ഐടി വ്യവസായത്തിന്റെ കയറ്റുമതി വരുമാനം. ഇത് ഇന്ത്യൻ ഐടി കയറ്റുമതിയുടെ (11,400 കോടി ഡോളർ) 2% മാത്രമാണ്.

നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കും കൊച്ചി ഇൻഫൊപാർക്കും കോഴിക്കോട് സൈബർപാർക്കും ചേർത്ത്ഗവണ്മെന്റ് ഐടി പാർക്കുകളിലും സ്വകാര്യ കമ്പനികളിലുമായി ആകെ ഒരു ലക്ഷത്തോളം പ്രൊഫഷണലുകൾ ആണ് കേരളത്തിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഐടി പാർക്കുകളിലായി 91,000 ജീവനക്കാരുണ്ട്. ടെക്നോപാർക്കിൽ 53,000, ഇൻഫൊപാർക്കിൽ 35,000. ഇന്ത്യയിൽ 35 ലക്ഷം പേർ ഐടി രംഗത്തുണ്ടെന്നാണു കണക്ക്.

ഐടി കയറ്റുമതി സർക്കാർ പാർക്കുകളിലേത് 2016–17 സാമ്പത്തിക വർഷം 8230 കോടി രൂപയാണ്. 2017–18 സാമ്പത്തിക വർഷം അത് 9750 കോടിയായി വർധിച്ചു. വളർച്ചാ നിരക്ക് 18.4%. സർക്കാർ പാർക്കുകൾക്കു പുറത്ത് നെസ്റ്റ്, എൻവെസ്റ്റ്നെറ്റ്, എംപവർ തുടങ്ങി ഒട്ടേറെ ഐടി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഐടി വരുമാനം കൂടി കണക്കിലെടുത്താൽ ആകെ 12,000 കോടിയുടെ വരുമാനം ഉണ്ടാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് 52 പുതിയ ഐടി കമ്പനികൾ കൂടി ആരംഭിച്ചു. ആകെ കമ്പനികളുടെ എണ്ണം പാർക്കുകളിൽ 698ൽ നിന്ന് 750–ലെത്തി. എന്നാൽ ഐടി കെട്ടിടങ്ങളുടെ വിസ്തൃതി 17 ലക്ഷം ചതുരശ്രയടി കൂടിയിട്ടുണ്ട്. പാർക്കുകളിൽ ഐടി വകുപ്പും സ്വകാര്യമേഖലയും നടത്തിയ നിക്ഷേപങ്ങളിലൂടെ നേടിയ വർധനയാണിത്. നിലവിൽ 1.75 കോടി ചതുരശ്രയടിയാണ് മൂന്നു പാർക്കുകളിലായി ആകെ ഐടി കെട്ടിടങ്ങളുടെ വിസ്തീർണം.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us