Don't miss

കെഎസ്ആർടിസി ബസുകളിൽ ഇനി ധൈര്യമായി ‘ടിക്കറ്റെടുക്കാതെ’ യാത്ര ചെയ്യാം

By on May 23, 2018

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാനുള്ള സംവിധാനവുമായി കൊച്ചി മെട്രോ മാതൃകയിലുള്ള സ്മാർട്ട് കാർഡുകൾ വരുന്നു. എടിഎം കാർഡിന്റെ വലിപ്പത്തിലുള്ള കാർഡ് മൊബൈൽ സിമ്മിലെന്നപോലെ റീചാർജ് ചെയ്യാം. യാത്ര ചെയ്യുന്നതിനനുസരിച്ച് കാർഡിലെ പണവും പിൻവലിക്കപ്പെടും.

1000, 2000 രൂപയുടെ സ്മാർട്ട് കാർഡാണ് ഇറക്കുന്നത്. ഓർഡിനറി ബസിലും സൂപ്പർഫാസ്റ്റിലുമൊക്കെ സ്മാർട്ട് കാർഡുമായി യാത്ര ചെയ്യാം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്പോർട്ടാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം നൽകുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കോർപറേഷന്റെ കമ്പ്യൂട്ടർ സംവിധാനം പരിഷ്കരിക്കും. ഇപ്പോഴത്തെ ടിക്കറ്റ് മെഷീനുകളുടെ സ്ഥാനത്ത് പുതിയവ വരും. പുതിയ പദ്ധതിക്കായി ഗ്ലോബൽ ടെൻഡർ വിളിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

കാർഡ് റീചാർജ് സൗകര്യം എല്ലാ ഡിപ്പോകളിലും ലഭ്യമാക്കും. വേണ്ടിവന്നാൽ കണ്ടക്ടർമാർക്കും കാർഡ് റീചാർജ് ചെയ്തു നൽകാൻ കഴിയും.

Follow Us