Don't miss

കര്‍ണാടകയിലെ രാഷ്‌ടീയ നാടകങ്ങൾക്കിടെ 100 കോടി രൂപയ്ക്ക് എംഎല്‍എമാരെ വില്‍ക്കുന്നതിന് ഫിപ്ല്കാര്‍ട്ടിന്റെ സഹായം തേടി ഉപയോക്താവ്

By on May 17, 2018

ന്യൂഏജ് ന്യൂസ്

കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഇരു മുന്നണികളും. എന്നാൽ കുതിരക്കച്ചവടത്തിന്റെ അകത്തള വാർത്തകൾ പുറത്തു വരുന്നതിനിടെ രസകരമായൊരു ട്വിറ് സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ് ഇപ്പോൾ. കര്‍ണാടകയിലെ കുതിരക്കച്ചവടത്തിന് ഫിപ്ല്കാര്‍ട്ടിന്റെ സഹായം തേടിയുള്ള ഒരു ഉപയോക്താവിന്റെ ട്വിറ് ആണ് സംഭവം. 100 കോടി രൂപയ്ക്ക് എംഎല്‍എമാരെ വില്‍ക്കുന്നതിന് വേണ്ടിയാണ് ഫിപ്ല്കാര്‍ട്ടിന്റെ സഹായം തേടി ട്വീറ്റ് വന്നത്. ഫീയര്‍ലെസ് (FEARLESS) എന്ന പേരുള്ള ട്വീറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഫിപ്ല്കാര്‍ട്ടിന് സന്ദേശം വന്നത്.

ബിജെപി ഭൂരിപക്ഷം തെളിയിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് നൂറു കോടി വാഗ്ദാനം ചെയ്യുന്നതായി ആരോപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചില വ്യാപാര പ്രശ്‌നങ്ങളില്‍ തന്നെ സഹായിക്കുമോയെന്ന ചോദ്യവുമായി ഫീയര്‍ലെസ് ഫിപ്ല്കാര്‍ട്ടിന് ട്വീറ്റ് ചെയ്തത്.

എന്താണ് താങ്കളുടെ പ്രശ്‌നമെന്ന് ഫിപ്ല്കാര്‍ട്ട് ചോദിച്ചപ്പോഴാണ് ഫീയര്‍ലെസിന്റെ മറുപടി വന്നത്. ചിലര്‍ കര്‍ണാടകയിലെ എംഎല്‍എരെ വിലയ്ക്ക് വാങ്ങാനായി ശ്രമിക്കുന്നു. അവരെ സഹായിക്കുമോയെന്നായിരുന്നു ട്വീറ്റ്.

ഇന്ന് രാവിലെ മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സഥാനമേറ്റിരുന്നു. പക്ഷേ ബിജെപിയുടെ മുന്നിലുള്ള വെല്ലുവിളി ഭൂരിപക്ഷം തെളിയിക്കുകയെന്നതാണ്. അതിനു ആവശ്യമായ അംഗങ്ങള്‍ നിലവിൽ ബിജെപിയുടെ ഒപ്പമില്ല.

Follow Us