Don't miss

എച്ച്ഡിഎഫ്‌സിയുടെ ഉപകമ്പനിയായ ‘ഗൃഹ് ഫിനാന്‍സ്’ ബോണസ് ഓഹരി ലഭ്യമാക്കും

By on April 16, 2018

ന്യൂഏജ് ന്യൂസ്

മുംബൈ: എച്ച്ഡിഎഫ്‌സിയുടെ ഉപകമ്പനിയായ ഗൃഹ്ഫിനാന്‍സ് ബോണസ് ഓഹരികള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്നു. ഓഹരി ഉടമകളുടെ കൈവശമുള്ള ഓരോ ഓഹരിക്കും ഒരു ഓഹരി വീതം ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ ലഭ്യമാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ 6 ശതമാനത്തിലേറെ ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം ലഭ്യമാക്കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രണ്ട് രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 3.30 രൂപ വീതം ലാഭ വിഹിതം ലഭ്യമാക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ ഗൃഹ് ഫിനാന്‍സ് 18 ശതമാനം ലാഭ വളര്‍ച്ച നേടി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ ലാഭം 1,305 ദശലക്ഷം രൂപയാണ്.
2018 മാര്‍ച്ച് വരെയുള്ള കണക്കുകളനുസരിച്ച് ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തിയില്‍ 0.45 ശതമാനം വര്‍ധന ഉണ്ടായി.

Follow Us