Don't miss

ഊബര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി പങ്കാളിത്തത്തിലേക്ക്

By on May 24, 2018

ന്യൂഏജ് ന്യൂസ്

ഊബര്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ വിശ്വാസ്യതയുള്ള ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി സജ്ജീകരിക്കുന്നു.

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ റൈഡ് ഷെയറിങ്ങ് കമ്പനിയായ ഊബര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായുള്ള തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റൈ ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവര്‍്ത്തതനം ആരംഭിക്കും. ഇത് യാത്രക്കാര്‍ക്ക് വിശ്വസനീയമായ ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുകയും കുറഞ്ഞ വാഹനങ്ങളും, തിരക്ക് കുറവുള്ളതുമായ ഭാവിയിലേക്ക് ഒരു പടി കൂടി അടുപ്പിക്കുകയും ചെയ്യും.
”പൊതുഗതാഗത സംവിധാനങ്ങള്‍ക്കിത് പൂര്‍ണ്ണത നല്കുന്നത് വഴി ഞങ്ങളുടെ സൗകര്യപ്രദവും വിശ്വസനീയവുമായ റൈഡ് ഷെയറിങ്ങ് സേവനങ്ങള്‍ നഗരങ്ങളെ കൂടുതല്‍ സ്വീകാര്യവും സ്ഥിരതയുള്ളതുമാക്കും എന്നാണ് ഊബര്‍ സദാ വിശ്വസിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലേക്ക് എത്തുന്നതും അവിടെ നിന്ന് പോകുന്നതും എളുപ്പമാക്കുന്നത് വഴി ഞങ്ങള്‍ പാര്‍്ക്കിങ്ങിേെന്റ ആവശ്യം കുറയ്ക്കുകയും യാത്രകള്‍ കൂടുതല്‍ സുഗമമാക്കുകയും ചെയ്യുന്നു. കൊച്ചിയിലെ പൊതുഗതാഗതം വിപുലമാക്കുന്നതിനും, നഗരയാത്രകളുടെ ഭാവി പുനര്‍നിര്‍വചിക്കുന്നതിനുമായി കെഎംആര്‍എല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിചക്കുന്നതില്‍ ഞങ്ങ്ള്‍ക്ക് ഏറെ ആകാംഷയുണ്ട്” ഊബര്‍ ഇന്ത്യ, സൗത്ത് ജനറല്‍ മാനേജരായ ക്രിസ്റ്റ്യന്‍ ഫ്രീസ് പറഞ്ഞു.
മെയ് 23 മുതല്‍ മെട്രോ യാത്രക്കാര്ക്ക്ര താഴെ പറയുന്ന 13 സ്റ്റേഷനുകളില്‍ നിന്ന് യാത്ര ബുക്ക് ചെയ്യാനാവും:
ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസ്സി, എംജി റോഡ്, മഹാരാജാസ് കോളേജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്‍ക്ക്
”ഈ സംവിധാനം പരിചയപ്പെടുത്തുന്നത് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി മാര്‍ഗ്ഗങ്ങള്‍ക്ക് ഒരു ഗുണനിലവാരമുള്ള മാറ്റം ലഭ്യമാക്കും.കൂടാതെ യാത്രക്കര്‍ക്കയി തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ തടസ്സങ്ങളില്ലാത്ത രീതിയില്‍ എത്തിചേരാനാകുമ്പോള്‍ മാത്രമാണ വിവിധ തരത്തിലുള്ള ഗതാഗത മാര്‍്ഗ്ഗീങ്ങളുടെ ഏകോപനം ഫലപ്രദമാകുക. ഊബറുമായുള്ള പങ്കാളിത്തം അതിലേക്കുള്ള ഒരു പ്രധാനപ്പെട്ട ഘട്ടമാണ്” പങ്കാളിത്തത്തെക്കുറിച്ച് കൊച്ചി മെട്രോ റെയില്‍ മാനേജിങ്ങ് ഡയറക്ടര്‍, ശ്രീ. എ.പി മുഹമ്മദ് ഹനീഷ് പറഞ്ഞു.

Follow Us