Don't miss

ഉത്പാദനം കുറഞ്ഞിട്ടും റബര്‍ വില കീഴോട്ട്

By on February 13, 2018

കോട്ടയം: വേനലിന്റെ കാഠിന്യം കൂടിയതോടെ റബര്‍ ഉത്പാദനത്തിലുണ്ടായ ഇടിവ് വില ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഡിമാന്‍ഡ് കൂടിയതോടെ ടയര്‍ കമ്പനികള്‍ക്കൊപ്പം വില ഉയര്‍ത്തി അവധി വ്യാപാരികള്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ച മുന്നില്‍കണ്ട് വില പൊടുന്നനെ താഴ്ത്തിയതാണ് വിനയായത്. വില താഴ്ത്തിയതോടെ അവധി വ്യാപാരികള്‍ വിപണി തങ്ങളുടെ കൈപ്പിടിയിലൊതുക്കി.
വേനല്‍ ശക്തമായതിനൊപ്പം ഇല പൊഴിഞ്ഞു തുടങ്ങിയതോടെ ടാപ്പിംഗ് സ്തംഭിച്ചത് വിലക്കയറ്റത്തിന് അവസരമൊരുക്കുമെന്ന നിഗമനത്തിലായിരുന്നു കാര്‍ഷികമേഖല. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ തളര്‍ച്ച മറയാക്കി ആഭ്യന്തര നിരക്ക് ഇടിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലും ടയര്‍ ലോബി ശ്രമിച്ചു. കിലോയ്ക്ക് 123 രൂപയില്‍ വില്പന തുടങ്ങിയ ആര്‍.എസ്.എസ് നാലാം ഗ്രേഡ് ഷീറ്റ് 122ലേക്ക് ഇടിഞ്ഞങ്കിലും പിന്നീട് പഴയ നിലവാരത്തിലേക്കു കയറി. ടയര്‍ കമ്പനികള്‍ 123.50 ലും 124 ലും വാങ്ങി. കൊച്ചിയില്‍ 200 ടണ്ണിന്റെ വ്യാപാരമേ നടന്നുള്ളൂ.

Follow Us