Don't miss

ഇറാഖിന് നല്ല കാലം വരുന്നു, ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ സൗദിയെ മറികടന്ന് ഒന്നാമത്

By on March 7, 2018

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന സ്ഥാനം സൗദിയെ മറികടന്ന് ഇറാഖ് സ്വന്തമാക്കി. പതിറ്റാണ്ടുകളായി ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ ആയിരുന്നുവെങ്കിലും നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ആ സ്ഥാനം ഇറാഖ് സ്വന്തമാക്കുകയായിരുന്നു. ഇന്ന് ഇന്ത്യയ്ക്കാവശ്യമായ ക്രൂഡോയിലിന്റെ അഞ്ചിലൊന്നും ഇറാഖില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ 38.9 മില്ല്യണ്‍ ടണ്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്ക് ഇറാഖില്‍ നിന്നുമെത്തിയത്. ഇതേ കാലയളവില്‍ സൗദി 30.9 മില്ല്യണ്‍ ടണ്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. സൗദി കഴിഞ്ഞാല്‍ ഇറാന്‍(18.4). വെനസ്വേല (15.5), നൈജീരിയ (14.9) തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡോയില്‍ എത്തിക്കുന്നത്.

Follow Us