Don't miss

ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്; സൂചികകൾ നഷ്ടത്തിൽ

By on February 19, 2018

മുംബൈ: ആഴ്ചയുടെ ആദ്യദിനത്തില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്സ് 130.54 പോയിന്റ് ഇടിഞ്ഞ് 33,880.22 പോയിന്റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 47.40 പോയിന്റ് ഇടിഞ്ഞ് 10,404.90 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ വിപണിയിലും ആഭ്യന്തര വിപണിയിലും ഉണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചത്. പൊതുമേഖല ഓഹരികളുടെ സൂചികയില്‍ നഷ്ടം തുടരുന്നു

11,400 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പിന്റെ ആഘാതം വാരം ആരംഭിച്ചപ്പോഴും പഞ്ചാബ് നാഷണല്‍ ബാങ്കിനെ വിട്ടൊഴിഞ്ഞിട്ടില്ല. പി.എന്‍.ബിയുടെ ഓഹരി മൂല്യത്തില്‍ വലിയ ഇടിവാണ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഉണ്ടായത്. 5.25 ശതമാനം നഷ്ടമാണ് പി.എന്‍.ബി നേരിട്ടത്.

ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്ട്സ്, എം ആന്‍ഡ് എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്, സിപ്ല, ആക്സിസ് ബാങ്ക്, വിപ്രോ, മാരുതി സുസുകി എന്നീ കമ്ബനികളുടെ ഓഹരിയില്‍ ഇടിവ് സംഭവിച്ചു. ലുപിന്‍, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്സി തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

Follow Us