Don't miss

ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഏകീകരിക്കുവാൻ സൗദി തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം; ഇനിമുതല്‍ വിവിധ പ്രായക്കാർക്ക് പ്രീമിയം തുകയില്‍ വ്യത്യാസം ഉണ്ടാകില്ല

By on May 31, 2018

ന്യൂഏജ് ന്യൂസ്

റിയാദ്: സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഏകീകരിക്കുന്നു. ഇനിമുതല്‍ പ്രായ വ്യത്യാസം അനുസരിച്ചു പ്രീമിയം തുകയില്‍ വ്യത്യാസം ഉണ്ടാകില്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

നിലവില്‍ പ്രായം കണക്കാക്കിയാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം തുക നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രായപരിധിയില്ലാത്ത ഏകീകൃത ഇന്‍ഷുറന്‍സ് പോളിസി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം ജൂലൈ മുതല്‍ എല്ലാവര്‍ക്കും ഒരേ പ്രീമിയം തുകയായിരിക്കും ബാധകമാകുക. ഇതില്‍ സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വ്യത്യാസമില്ല.

അതേസമയം നിലവില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് ഇപ്പോള്‍ തുടരുന്ന രീതി തുടരും. പുതിയതായി ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ള ഇന്‍ഷുറന്‍സിന്‍റെ കാലാവധി അവസാനിച്ച്‌ പുതുക്കുമ്ബോഴും ഏകീകൃത വ്യവസ്ഥ പ്രാകാരമാണ് പ്രീമിയം തുക അടക്കേണ്ടിവരുക. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് സാധാരണ പ്രീമിയം തുകയുടെ ഇരട്ടിത്തുകയാണ് നിലവില്‍ ഈടാക്കുന്നത്. 75 വയസ്സിനു മുകളിലുള്ളവര്‍ക്കു മൂന്നിരട്ടി തുകയുമാണ് ഈടാക്കുന്നത്.

Follow Us