Don't miss

ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ഫെയ്‌സ്ബുക്കിന്റെ ഡാറ്റാ സെക്യൂരിറ്റി ആപ്പ്

By on March 12, 2018

2013 ല്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയ ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ നിര്‍മ്മാണ കമ്ബനി ഒനാവോ, മറ്റ് ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാനുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു.പിന്‍ കോഡ്, പാറ്റേണ്‍, ഫിങ്കര്‍പ്രിന്റ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ‘ബോള്‍ട്ട് ആപ്പ് ലോക്ക് എന്ന്’ പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
നിലവില്‍ ആപ്പ് ലോക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കാണ് ബോള്‍ട്ട് ആപ്പ് ലോക്കും രംഗപ്രവേശം ചെയ്യുന്നത്. ഫെയ്‌സ്ബുക്കിന്റെ പിന്തുണയോടെ ഒനാവോ കൂടുതല്‍ പുതുമയോടെയാണ് ഈ ആപ്ലിക്കേഷന്‍ രംഗത്തിറക്കുന്നത്.
അതേസമയം ഉപയോക്താക്കളുടെ വിവരങ്ങളടങ്ങിയ ആപ്ലിക്കേഷനുകളുടെ സ്വകാര്യത ഉറപ്പുവരുത്തുക എന്നത് മാത്രമല്ല ഫെയ്‌സ്ബുക്കിന്റെയും ഒനാവോയുടെയും ലക്ഷ്യം. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഫെയ്‌സ്ബുക്കിന്റെ സമൂഹ മാധ്യമ ശൃംഖലകളില്‍ നിന്നും ഉപയോക്താക്കളുടെ ശ്രദ്ധതിരിക്കുന്ന പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഫെയ്‌സ്ബുക്ക് ഇതുവഴി ലക്ഷ്യമിടുന്നു.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നല്‍കിയിരിക്കുന്ന വിവരണത്തില്‍ ഫോണില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കുമെന്ന് ഒനാവോ വ്യക്തമാക്കുന്നുണ്ട്.

Follow Us