Don't miss

അസറ്റ് @10, പ്രോജെക്ടസ് @50

By on November 29, 2017

കൊച്ചി: അസറ്റ് ഹോംസ് പ്രവർത്തനം തുടങ്ങിയിട്ട് 10 വർഷങ്ങൾ പിന്നിടുന്നു. ഇക്കാലയളവിൽ കേരളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബിൽഡർ അസറ്റ് തന്നെ. ഈ വർഷങ്ങളിൽ കേരളത്തിലെ കമ്പനികളുടെ വളർച്ചയുടെ തോത് പരിഗണിച്ചാലും അസറ്റ് മുൻ നിരയിലുണ്ടാകും. ഒരു പക്ഷെ ആദ്യ സ്ഥാനത്തു തന്നെ. 50 ലധികം പ്രൊജെക്ടുകളാണ് അവർ പൂർത്തിയാക്കിയത്. മുപ്പതോളം പ്രോജക്ടുകൾ നിർമാണ ഘട്ടത്തിലോ, തയ്യാറെടുപ്പുകളുടെ അവസ്ഥയിലോ ഉണ്ട്. അസറ്റ്, സെഞ്ച്വറിയിലേക്ക് അതിവേഗം അടുക്കുകയാണ്.ദേശിയ തലത്തിൽ അഭിമാനാർഹമായ ഒട്ടേറെ പുരസ്‌കാരങ്ങൾ അസറ്റിനെ തേടിയെത്തി. 3 റെസിഡൻഷ്യൽ പ്രോജക്ടുകൾക്കു ക്രീസിലിന്റെ സെവൻ സ്റ്റാർ റേറ്റിംഗ് ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ബിൽഡർ അസറ്റാണ്. ക്രീസിലിന്റെ D A 2 റേറ്റിംഗ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബിൽഡറും അവർ തന്നെ.

ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യം ബാധിച്ച സമയത്താണ് അസറ്റിന്റെ തുടക്കം. ഇന്ത്യയിലെ നിർമാണ മേഖലയും വെല്ലുവിളികളെ നേരിട്ട കാലം. തികഞ്ഞ പ്രൊഫഷണലിസം കൊണ്ടും, തീർത്തും പ്രായോഗികമായ സ്ട്രാറ്റജികൾ കൊണ്ടും പടിപടിയായി അവർ വിപണിയുടെ വിശ്വാസം സ്വന്തമാക്കി. പ്രഖ്യാപിത സമയത്തിന് മുൻപേ പദ്ധതികൾ പൂർത്തിയാക്കി കൈമാറുന്നത് അസറ്റ് ഒരു ശീലമാക്കി. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ബിൽഡർ എന്ന സ്റ്റാറ്റസിലേക്കു അവർ പെട്ടെന്ന് വളർന്നു.അതിരു വിട്ട അവകാശ വാദങ്ങളോ, അവിശ്വസനീയമായ ഓഫറുകളോ ഒന്നും അവർ മുന്നോട്ടു വച്ചില്ല. ക്യാമ്പയിനുകൾ വിശ്വാസയോഗ്യമായി അവർ കൈകാര്യം ചെയ്തു.

ഇടയ്ക്കു ബ്രാൻഡിംഗ് മാറ്റി. ലോഗോ മെച്ചപ്പെട്ടതാക്കി. പുതിയ ബ്രാൻഡ് അംബാസഡറെ കൊണ്ടുവന്നു. പൃഥ്വിരാജിന്റെ വരവ് അസറ്റിന്റെ ബ്രാൻഡിങ്ങിനു കൂടുതൽ ഗുണം ചെയ്തു. കേരളത്തിൽ നിന്നും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സാധ്യതയും മികവുമുള്ള കമ്പനിയായി അസറ്റ് ഹോംസ് നെ സാമ്പത്തിക വിദഗ്ധർ കണക്കു കൂട്ടുന്നു.

സംരംഭകത്വത്തിന്റെ എല്ലാ നന്മകളും, വെല്ലുവിളികളും ഇടകലർന്ന പത്തു വർഷങ്ങളാണ് കടന്നു പോയതെന്ന് ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ വി സുനിൽ കുമാർ ഓർക്കുന്നു. ഇന്നവേഷന്റെ കാര്യത്തിൽ എപ്പോഴും അസറ്റ് നിഷ്കർഷ പുലർത്തിയിട്ടുണ്ട്. ഉപഭോക്‌തൃ കേന്ദ്രീകൃതമായി ഒട്ടേറെ നൂതന പരിപാടികൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. ജീവനക്കാരിൽ ഊർജം നിറക്കുന്ന കാര്യത്തിലും നിരന്തരം ശ്രദ്ധ വയ്ക്കുന്നു. വില്ലകൾക്കും, അപ്പാർട്മെന്റുകൾക്കും 25 വർഷത്തെ ഫ്രീ ഇൻഷുറൻസ് ഇന്ത്യയിൽ ആദ്യമാണ്. കസ്റ്റമർ കെയർ, ടെക്നോളജി, ഡിസൈൻ, എച് ആർ, മാർക്കറ്റിംഗ്, സർവീസ്, ബ്രാൻഡിംഗ് എന്നിവയിലൊക്കെ നിരന്തരം പുതുക്കലുകൾ നടത്തുന്നു.

ഈ വർഷത്തെ ഹുറൺ ഇന്ത്യ റിയൽ എസ്റ്റേറ്റ് സമ്പന്ന പട്ടികയിലെ മലയാളി സാന്നിധ്യമായി ഇടം പിടിച്ചതും അസറ്റ് ഗ്രൂപ്പിനും മാനേജിംഗ് ഡയറക്ടർ വി സുനിൽകുമാറിനും അവിസ്മരണീയ നേട്ടമായി. വിപുലമായ പരിപാടികളോടെയാണ് പത്താം വാർഷികം അസറ്റ് ആഘോഷിക്കുന്നത്. കൂടുതൽ മികവും, വേഗതയുമാകും ഇനിയങ്ങോട്ട് അസറ്റിന്റെ ശൈലി. സമീപ ഭാവിയിൽ ദക്ഷിണേന്ത്യയിലെ മുൻനിര ബിൽഡറായി അസറ്റ് വളരുന്നത് കോർപ്പറേറ്റ് ലോകം കാത്തിരിക്കുന്നു. ഭാവിയിൽ ഇന്ത്യയിലെ തന്നെയും.

Follow Us