Don't miss

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയില്‍ വില കുതിക്കുന്നു: പെട്രോള്‍ വില നൂറ് കടന്നേക്കുമെന്ന് റിപ്പോർട്ടുകൾ

By on May 17, 2018

ന്യൂഏജ് ന്യൂസ്

മുംബൈ : രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ എണ്ണവില ബാരലിന് 90 ഡോളറിലെത്തുമെന്ന് ധനകാര്യ ഏജന്‍സി മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപയിലെത്താനുള്ള സാധ്യതയേറി.

2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡോയില്‍ വില. ബാരലിന് 80 ഡോളര്‍. ഇതിന്‍റെ ചുവടുപിടിച്ച്‌ കേരളത്തില്‍ ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍ നില്‍ക്കുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 79 രൂപ 39 പൈസ, ഡീസലിന് 72 രൂപ 51 പൈസ. ഈ വര്‍ഷം മാത്രം കേരളത്തില്‍ പെട്രോളിന് കൂടിയത് 4 രൂപ 90 പൈസ. ദില്ലിയില്‍ സര്‍വ്വകാല റെക്കോഡിനോട് അടുക്കുകയാണ് ഇന്ധനവില. ലിറ്ററിന് 75 രൂപ 35 പൈസയാണ് ഇന്നത്തെ നിരക്ക്. ക്രൂഡോയില്‍ വില ഇങ്ങനെ ഉയര്‍ന്നാല്‍ പെട്രോള്‍ വില താമസിയാതെ നൂറിലെത്തും.

എന്നാല്‍ വില വര്‍ദ്ധന ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്നാണ് രാജ്യാന്തര വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ക്രൂഡോയില്‍ വില 2020ല്‍ 90 ഡോളര്‍ കടക്കുമെന്നാണ് അമേരിക്കന്‍ സാമ്ബത്തിക ഏജന്‍സിയായ മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി വിലയിരുത്തുന്നത്. ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചതും കപ്പല്‍മാര്‍ഗം എണ്ണകൊണ്ടുപോകുന്നതിനുള്ള പുതിയ നിയന്ത്രണങ്ങളുമാണ് വില വര്‍ദ്ധനയ്ക്ക് കാരണം. ഇറാന്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയ്ക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വിലക്കയറ്റത്തിന് പിന്നിലുണ്ട്.

Follow Us